സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (11:23 IST)
ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഷിംജിതയെ വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസ്സില്‍ വച്ച് തെളിവെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം പ്രചരിപ്പിച്ച് ഷിംജിത ആരോപണം ഉന്നയിച്ചതായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം കേസില്‍ ഷിംജിതയുടെ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയിരുന്നു.