1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accidental-Death, Vithura, Kallar

വയോധികൻ മരക്കൊമ്പ് മുറിക്കവേ വീണു മരിച്ചു

Accidental-Death
വിതുര: മരക്കൊമ്പ് മുറിക്കവേ വയോധികൻ മരത്തിൽ നിന്ന് പിടിവിട്ടു താഴെ വീണു മരിച്ചു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി കോളനി നിവാസി വിജയ വിലാസത്തിൽ വിജയൻ കാണി (68) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടുവളപ്പിലെ മരുത് മരത്തിന്റെ ശിഖരം മുറിക്കുമ്പോഴാണ് മരത്തിൽ നിന്ന് താഴെവീണത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിജയൻ കാണിയെ ഉടൻ തന്നെ വിതുര സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഉഷാകുമാരി, മക്കൾ ശ്രീനന്ദൻ, യദുനന്ദൻ.  
അടുത്ത ലേഖനം
തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും