1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accidental-Death, Kadaykkavur, Mananakk

വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയിൽ

Accidental-Death
ആറ്റിങ്ങൽ: കടയ്ക്കാവൂർ മണനാക്കിൽ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മണനാക്ക് പെരുംകുളം കുതിരപ്പന്തിയിൽ വീട്ടിൽ നസീമ (49) ആണ് അടുക്കളയോട് ചേർന്നുള്ള ചായ്പ്പിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ചരയോടെ ഇവിടെ നിന്ന് തീയും പുകയും വരുന്നത് കണ്ട് അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ വന്നുനോക്കിയപ്പോൾ നസീമയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു.

കടയ്ക്കാവൂർ പോലീസ്, ഫോറൻസിക് സംഘം എന്നിവർ പരിശോധന നടത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കും ശേഷം നിലയ്ക്കാമുക്ക് ജുമാ മസ്ജിദിൽ കബറടക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഭർത്താവ് നസീർ, മക്കൾ ആമിന, അജ്‌മൽ
അടുത്ത ലേഖനം
കൊല്ലം എസ്എന്‍ കോളേജില്‍ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷം; 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്