ലോറി ഇടിച്ചു മുത്തച്ഛനും ചെറുമകനും മരിച്ചു
കണ്ണൂർ: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു മുത്തച്ഛനും ചെറുമകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സിറ്റിക്കടുത്ത് പള്ളിക്കുളത്താണ് ദാരുണാന്ത്യം നടന്നത്. പള്ളിക്കുളം സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ മകൻ ആഗ്നേയ എന്ന ഏഴുവയസുകാരൻ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രം ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങിയതിനാൽ രണ്ടുപേരും തൽക്ഷണം മരിച്ചു. അപകടം ഉണ്ടായ ഉടൻ ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു. മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.