1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Chettuva Thrissur

വാഹനാപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

Accident
തൃശൂർ: ബൈക്കിൽ യാത്ര ചെയ്ത യുവ ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചേറ്റുവ കടപ്പുറം വെളിച്ചെണ്ണപ്പടി വലിയകത്ത് കൊയ്യുണ്ണി - ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശിനി ഷുഹൈബ (22) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു സ്വകാര്യ ബസിനടിയിൽ പെടുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടു ഇരുവരും ചാവക്കാട്ടേക്ക് വരുമ്പോൾ ബൈക്കിന്റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടുകയും നിയന്ത്രണം വിട്ടു ബൈക്കുമായി ഇരുവരും ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. 
അടുത്ത ലേഖനം
അറുപത്തഞ്ചുകാരന്റെ മരണം: മകൻ അറസ്റ്റിൽ