അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞവര്‍ഷം അപകടത്തില്‍ പെട്ടത് 150 ആംബുലന്‍സുകള്‍; മരണപ്പെട്ടത് 29പേര്
- ഭർത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ സ്ത്രീയും കാമുകനും കഠിനത്തടവ്
- പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!
- 'അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഇന്നും ശബ്ദമിടറും';ഉമ ഗോപാലസ്വാമിയുടെ ഓര്‍മ്മകളില്‍ ലക്ഷ്മി ഗോപാലസ്വാമി
- വാഹനാപകടം : യുവാവിനു ദാരുണാന്ത്യം
ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു
കോട്ടയം: ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു.
പാലാ കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപത്തെ കവറുമുണ്ടയിൽ ചെക്ക്ഡാം തുറക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.
ചെക്ക് ഡാം തുറക്കുന്നതിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചത്.
വെള്ളിയാഴ്ചഉച്ചയ്ക്ക് ഒരു മണി യോടെയാണ് ദുരന്തമുണ്ടായത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. കൈകള്‍ കുരുങ്ങിയതോടെ രാജുവിന് പുറത്തേക്ക് വരാൻ സാധിച്ചില്ല.