വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 16 മെയ് 2024 (16:58 IST)
: കണ്ണൂർ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ ഏഴു മണി യോടെയാണ് സംഭവം. താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.

അടുത്തുള്ള
തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ സബിന്‍ ജോലിക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :