1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മലപ്പുറത്ത് വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുടുങ്ങി പത്തുവയസുകാരന്‍ മരിച്ചു

Malappuram
മലപ്പുറത്ത് വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുടുങ്ങി പത്തുവയസുകാരന്‍ മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്‌നാനാണ് മരിച്ചത്. അബദ്ധത്തില്‍ കഴുത്തില്‍ ചങ്ങല കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാടാമ്പുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുഎഇയില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്