1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Attingal Kottara

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

Accident Attingal Kottara 
അപകടം ആറ്റിങ്ങൽ കൊട്ടറ
തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് ആറ്റിങ്ങലിൽ ഉണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു.
 
കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു ദമ്പതികൾ. മാമം ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ ലോറി കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. 
 
ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി