അനുബന്ധ വാര്‍ത്തകള്‍
- ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് കളത്തിലേക്ക്
- ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ; തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ഹൈക്കമാന്‍ഡ്
- ഉമ്മൻ ചാണ്ടി മത്സരിയ്ക്കും: രണ്ടുതവണ തോറ്റവരെയും നാലുതവണ ജയിച്ചവരെയും ഒഴിവാക്കാൻ കോൺഗ്രസ്സിൽ ധാരണ
- രണ്ട് കണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ: പിണറായിയെക്കണ്ട് ക്ഷമ ചോദിയ്ക്കണം എന്ന് ബർലിൽ കുഞ്ഞനന്തൻ നായർ
- പാർശ്വഫലമുണ്ടാകും എന്ന ആശങ്ക വേണ്ട, കേരളം വാക്സിനേഷന് സജ്ജം: കെകെ ശൈലജ
കേരളത്തില്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വെ, പിണറായി തുടരും
കേരളത്തില്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. എ ബി പി നെറ്റുവര്ക്കും സി - വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന ഫലം വന്നിരിക്കുന്നത്.
പിണറായി വിജയന് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. എല്‍ ഡി എഫിന് 81 മുതല്‍ 89 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് സര്‍വെയില്‍ പറയുന്നത്. യു ഡി എഫിന് 49 മുതല്‍ 57 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വെയില്‍ പറയുന്നു.
ബി ജെ പി പൂജ്യം മുതല്‍ രണ്ടു സീറ്റുകള്‍ വരെ സ്വന്തമാക്കിയേക്കാം. മുഖ്യമന്ത്രി സ്ഥാനത്തിന് പിണറായി വിജയനാണ് യോഗ്യനെന്ന് 46.7% പേരും അനുകൂലിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായവരില്‍ ഉമ്മന്‍ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കെ കെ ശൈലജ ടീച്ചര്‍.
അടുത്ത ലേഖനം