1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. abhimanyu murder case- Maharajas

അഭിമന്യുവിന്റെ കൊലപാതകം: അക്രമി സംഘത്തെ വിളിച്ചുവരുത്തിയ എൽഎൽബി വിദ്യാർഥി പിടിയിൽ

അഭിമന്യുവിന്റെ കൊലപാതകം: അക്രമി സംഘത്തെ വിളിച്ചുവരുത്തിയ എൽഎൽബി വിദ്യാർഥി പിടിയിൽ

അഭിമന്യു
മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണു പിടിയിലായത്. കണ്ണൂർ സ്വദേശിയാണ് റിഫ.
 
കൊച്ചിയിൽ എൽഎൽബി വിദ്യാർഥിയായ റിഫയെ ബംഗളൂരുവിൽ നിന്നാണ് അറസ്‌റ്റുചെയ്‌തത്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയ ആളാണ് റിഫ. സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
 
സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽനിന്നു ക്യാംപസിലെത്തിയ നാലംഘ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്.
അടുത്ത ലേഖനം
'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'