വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പൊലീസ് പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

thiruvananthapuram, rape, police, arrest തിരുവനന്തപുരം, പീഡനം. പൊലീസ്, അറസ്റ്റ്
തിരുവനന്തപുരം| Last Updated: തിങ്കള്‍, 11 ജൂലൈ 2016 (13:59 IST)
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കോട്ടയത്തു നിന്ന് പൊലീസ് പിടികൂടിയത്.

കോട്ടയം ചാലുകുന്ന് മുഗള്‍ ഡ്രീംസിലെ അനൂപ് ആണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്
വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കുട്ടിയുമായി അടുത്തത്. പിന്നീട് നയത്തില്‍ വശത്താക്കിയ ഇയാള്‍ കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. പിന്നീട് നഗ്നഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നഗരത്തിലെ ഫ്ലാറ്റില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :