ഏഴു വയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച 56കാരന് 14 വര്‍ഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:19 IST)
മലപ്പുറം: ഏഴു വയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച 56കാരന് കോടതി 14 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ 56 കാരനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2018ല്‍ പ്രതി പ്രതിയുടെ സഹോദരരന്റെ പേരക്കുട്ടിയായ പെണ്‍കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ 2020 ജനുവരി വരെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.


പ്രതിയുടെ വീട്ടില്‍ മിക്കപ്പോഴുംടി വി കാണുന്നതിനും കളിക്കുന്നതിനുമായി എത്തുന്ന പെണ്‍കുട്ടിയെ മിഠായിയും മറ്റും നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് കേസ്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിനും 366 വകുപ്പ് പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ഏഴു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :