ബാലികയെ പീഡിപ്പിച്ച 77 കാരന് 21 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (20:23 IST)
കണ്ണൂർ : എട്ടു വയസുള്ള ബാലികയെ പല തവണ പീഡിപ്പിച്ച 77 കാരനെ കോടതി 21 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു.
തളിപ്പറമ്പ് പട്ടുവം മംഗലശേരി ആശാരി വളവ് പടിഞ്ഞാറെ പുരയിൽ നാരായണനെയാണ് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം ആദ്യം നടന്നത് 2020 ഓഗസ്റ്റ് 16 നും തുടർന്നുള്ള നാലു ദിവസങ്ങളിലുമായിരുന്നു പിന്നീട് ഒക്ടോബർ 20 പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി നാരായണൻ എത്തി കുട്ടിക്ക് മിഠായി നൽകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ മാതാവെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് വിധി പ്രസ്താവിച്ചത്.അഞ്ച് വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കൂടാതെ 1.56 ലക്ഷം രൂപ പിഴയും വിധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :