1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case father sentensed 139 year imprisonment

പോക്സോ : മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിന തടവ്

Pocso
മലപ്പുറം:  പ്രായപൂർത്തി ആകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി യിലാണ് സംഭവം. വിവരം അറിഞ്ഞിട്ടും സംഭവം മറച്ചു വെച്ചതിന് കുട്ടിയുടെഅമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതം പിഴയും ചുമത്തി.
 
 പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്. 2020 മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും പീഡനത്തിനിരയായ  പെൺകുട്ടി മറ്റ് ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.
 
 2020 മേയ് 21-നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസിൽ വിവരം അറിയികാത്തത് ചൂണ്ടിക്കാട്ടിയാണ് അമ്മക്കും അമ്മൂമ്മക്കും ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പിതാവിനെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
 
അതിനൊപ്പു ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറു വർഷവും മൂന്നു മാസവുംകൂടി അധികതടവ് അനുഭവിക്കണം. കൂടാതെ രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പിഴസംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വീട്ടിലെ പൂച്ചയെ കാണാതായതിന് ചെറുമകൻ അപ്പൂപ്പനെ വെട്ടി പരിക്കേൽപ്പിച്ചു