INL-മായുള്ളത് തെരഞ്ഞെടുപ്പ് ധാരണ: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌| ഗായത്രി ശര്‍മ്മ|
ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് - ഐ എന്‍ എല്‍ സഖ്യം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ ധാരണ മാത്രമാണെന്ന്‌ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫുമായി സഹകരിക്കാനാണ്‌ ഐ എന്‍ എല്‍ അഗ്രഹിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട്‌ അവരുമായി ചര്‍ച്ചകള്‍ നടത്തും. യു ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഐ എന്‍ എല്‍ ഉന്നയിച്ചിട്ടില്ല. ഐ എന്‍ എല്‍ തിരിച്ച്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേയ്ക്ക്‌ പോകുമെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരിയമ്മയുമായുള്ള പ്രശ്നങ്ങള്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ എന്‍ എല്‍ സംസ്ഥാന ഘടകത്തിന്റെ യു ഡി എഫ് ബന്ധത്തെ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ സുലൈമാന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിര്‍ണ്ണായകമായ ദേശീയ രാഷ്ട്രീയകാര്യ സമിതി ഇന്ന് കോഴിക്കോട് നടക്കുകയാണ്. യു ഡി എഫുമായി സഹകരിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തതാണെന്നും ആ തീരുമാനം പുനഃപരിശോധിക്കാന്‍ കൗണ്‍സില്‍ ചേരണമെന്നുമാണ് സലാമിന്റെ പക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :