തിരുവനന്തപുരം|
WEBDUNIA|
Last Modified ചൊവ്വ, 23 നവംബര്‍ 2010 (12:21 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഐക്യജനാധിപത്യ മുന്നണിയുടെ ഉന്നതാധികാരസമിതി തിരുവനന്തപുരത്ത് ആരംഭിച്ചു. സീറ്റ് വിഭജനത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഘടകകക്ഷികള്‍ യോഗത്തില്‍ ഉന്നയിക്കും.
കെ ആര്‍ ഗൗരിയമ്മ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. ജെ എസ് എസില്‍ നിന്ന് പുറത്താക്കിയാലും താന്‍ യു ഡി എഫ് യോഗത്തിനില്ലെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. പകരം ജെ എസ് എസിലെ രാജന്‍ ബാബു പങ്കെടുത്ത് പാര്‍ട്ടിയുടെ നിലപാട് അറിയിക്കും. ജെ എസ് എസിന്‍റെ പരാതി അത്ര ഗൗരവമായി പരിഗണിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
വന്‍ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകരെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുമെന്നാണ് കരുതപ്പെടുന്നത്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടേണ്ട സീറ്റുകളെക്കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നു.