സംസ്ഥാനസര്‍ക്കാരിനെതിരെ യു ഡി എഫ് പ്രചരണ ജാഥയ്ക്ക് തയ്യാറെടുക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനേക്കാളും 3500 സീറ്റുകള്‍ കൂടുതലായി യു ഡി എഫിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പു വിജയത്തിന് സഹായിച്ചെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. ഇത്തവണ കൂടുതല്‍ മതേതരവോട്ടുകള്‍ യു ഡി എഫിനു ലഭിച്ചു. എല്‍ ഡി എഫിന്‍റെ ഭൂരിപക്ഷ പ്രീണനതന്ത്രം തട്ടിപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഭരണമുന്നണിയുടെ കൊള്ളരുതായ്മകളും അഴിമതികളും വികസന മുരടിപ്പും കൂടാതെ പാര്‍ട്ടിയിലെ വിഭാഗീയതയും ധാര്‍ഷ്ട്ര്യവും തെരഞ്ഞെടുപ്പ് വിജയത്തിനു കാരണമായി. തെരഞ്ഞെടുപ്പ് പരാജയത്തോടെ എല്‍ ഡി എഫിന്‍റെ രാഷ്ട്രീയ അടിത്തറ നഷ്‌ടപ്പെട്ടെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയായിരിക്കും പ്രചരണ ജാഥ സംഘടിപ്പിക്കുക. പ്രക്ഷോഭ പരിപാടികള്‍ക്കായി ഉടന്‍ തന്നെ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.