അനുബന്ധ വാര്‍ത്തകള്‍
- പിന്നില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി, പിടിവീഴുന്നത് ഇങ്ങനെ
- യുവതിയുടെ ആത്മഹത്യ : പ്രേരണാകുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ
- പൊലീസിന് നേരെ കൈയേറ്റം : സൈനികനും പിതാവും അറസ്റ്റിൽ
- ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
- ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം
ഐസ്ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദി; ആറാം ക്ലാസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം
ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഞായറാഴ്ച വൈകിട്ട് കുട്ടി ഐസ്ക്രീം കഴിച്ചിരുന്നു. അതിനു പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലെ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.
അടുത്ത ലേഖനം