1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Varkala, Kallambalam

യുവതിയുടെ ആത്മഹത്യ : പ്രേരണാകുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

Suicide
തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പ്രേരണാകുറ്റത്തിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല റാത്തിക്കൽ മൌന്റ്റ് മുക്ക് ഊറ്റുകുഴി റോഡ് നെബീന മൻസിലിൽ ഇക്‌ബാൽ - മുംതാസ് ദമ്പതികളുടെ മകൾ നെബീന (23) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് ഭർത്താവ് കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള ദാറുൽ അഫ്സൽ വീട്ടിൽ അഫ്സലിനെ (33) അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണ, ഗാർഹിക സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് നെബീന തൂങ്ങിമരിച്ചത്. തന്റെ മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മർദ്ദിക്കുമായിരുന്നു എന്നും ഇതിൽ മനം നൊന്താണ് ആത്മഹത്യാ ചെയ്തതെന്നും കാണിച്ചു നെബീനയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മൂന്നു മാസം മുമ്പാണ് അഫ്സൽ ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്കെത്തിയത്. 2019 ൽ വിവാഹിതരായ ഇവർക്ക് ഒരു വയസുള്ള കുട്ടിയുമുണ്ട്.  
അടുത്ത ലേഖനം
പൊലീസിന് നേരെ കൈയേറ്റം : സൈനികനും പിതാവും അറസ്റ്റിൽ