1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Helmet mandatory in back seat

പിന്നില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി, പിടിവീഴുന്നത് ഇങ്ങനെ

Helmet mandatory in back seat
ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന ആരംഭിച്ചു. നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും. സഹയാത്രികന്‍ നാല് വയസ്സിനു മുകളിലാണെങ്കില്‍ അയാളെ പൂര്‍ണ യാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായി തന്നെ കണക്കാക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദി; ആറാം ക്ലാസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം