1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 3 covid deaths reported in kerala

ഒരാൾ കൂടി മരണത്തിന് കീഴടങ്ങി: സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം

കൊവിഡ്
തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി ഇന്ന് ഇതുവരെ മൂന്ന് പേരാണ് കൊവിഡിന് കീഴടങ്ങിയത്. കൊവിഡ് ബാധിതരെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയിലായിരുന്നു മരിച്ച മൂന്ന് പേരും.
 
കാൻസർ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എപി അബ്ദുൾ ഖാദർ (62),വടകര വെള്ളികുളങ്ങര സ്വദേശിയായ സുലേഖ(63),കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്(70) എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക റിലീസ് പ്രകാരം 84 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ സ്ഥിരീകരിച്ചിട്ടുള്ളത്.കണക്കുകൾ പ്രകാരം മരണപ്പെട്ടവരിൽ 70 ശതമാനം പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
അടുത്ത ലേഖനം
ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഉടൻ പെൻഷൻ നൽകണം: സുപ്രീം കോടതി