കേരളത്തിൽ മഴ ശക്തമാകും, വെള്ളിയാഴ്‌ച മുതൽ കനത്ത മഴയെന്ന് പ്രവചനം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:25 IST)
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതോടെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാധ്വീനത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനക്കും. വെള്ളിയാ‌ഴ്‌ച മുതൽ സംസ്ഥനത്ത് പെയ്യുന്ന മഴയുടെ അളവ് കൂടും. തിങ്കളാഴ്‌ചയോടെ മാത്രമാവും മഴയുടെ ശക്തി കുറയുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിക്കുന്നത്.

അതേ സമയം കനത്ത മഴ പ്രളയത്തിന് കാരണമാകുമെന്ന് പറയാനാകില്ലെന്നും. മലയോര മേഖലയിൽ മണ്ണിടിച്ചിലിന്റെ കാര്യത്തിൽ ജാഗ്രതവേണമെന്നും കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നിറിയിപ്പ് അനുസരിച്ച് വരും മണിക്കുറുകളിൽ വടക്കൻ കേരളത്തിലടക്കം ഇന്നും സാധാരണ മഴ തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :