1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. former cm siddaramaiah tests positive for covid

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കൊവിഡ്

സിദ്ധരാമയ്യ
കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ  നേതാവുമായ സിദ്ധരാമയ്യയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ  തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 
സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.മുഖ്യമന്ത്രി യെദ്യൂരപ്പയും മകളും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.കരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ക്വാറന്റൈനിൽ പോവണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അറിയിച്ചു.
അടുത്ത ലേഖനം
ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി