ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു: 18കാരൻ പിടിയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (14:09 IST)
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കൽ പോലീസ് പിടികൂടി. കടയ്ക്കൽ ഇടത്തറ തോട്ടത്തൂവിള വീട്ടിൽ നീരജാണ് അറസ്റ്റിലായത്. ചടയമംഗലം,കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

പെൺകുട്ടികളുടെ നഗ്നവീഡിയോകളും ചിത്രങ്ങളും കൈക്കലാക്കിയ ശേഷം രാത്രിയിൽ പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്തിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആളോഴിഞ്ഞ സ്ഥലത്ത് വെച്ച് നാട്ടുകാർ പിടികൂടിയപ്പോഴാണ് നീരജ് മറ്റ് പെൺകുട്ടികളെയും ചൂഷണം ചെയ്തെന്ന വിവരം പുറത്തുവന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :