ഗോള്‍ പോസ്റ്റ് കെട്ടാന്‍ മുറിച്ച കവുങ്ങ് ശരീരത്തിലേക്ക് വീണ് 14 കാരന്‍ മരിച്ചു

ഫുട്‌ബോള്‍ കളിക്ക് വേണ്ടി ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കവുങ്ങ് മുറിക്കുമ്പോഴാണ് അപകടമുണ്ടായത്

രേണുക വേണു| Last Modified വെള്ളി, 27 ജനുവരി 2023 (08:08 IST)

കവുങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന 14 കാരന്‍ മരിച്ചു. പാലക്കാട് വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന്‍ ഷാമില്‍ ആണ് മരിച്ചത്. എടത്തനാടുകരയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ കളിക്ക് വേണ്ടി ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കവുങ്ങ് മുറിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :