കാട്ടാനയെ കണ്ടുഭയന്നോടിയ ഗർഭിണി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 26 ജനുവരി 2023 (15:21 IST)
മൂന്നാർ: കാട്ടാനയെ കണ്ട് ഭയന്നോടിയപ്പോൾ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. ഇടമലക്കുടി ഷെഡ് കുടി അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്.


ജനുവരി ആറാം തീയതിയായിരുന്നു ഇവരെ ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ വീണു പരുക്കേറ്റു അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ ദിവസം ഈ പ്രദേശത്തു പതിമൂന്നോളം കാട്ടാനകൾ ഉണ്ടായിരുന്നു എന്നാണു വിവരം. കാട്ടാനകളെ കണ്ട് ഓടിയപ്പോൾ വീണതാകാം കാരണമെന്നാണ് നാട്ടുകാർ അധികാരികളെ അറിയിച്ചത്.

വീഴ്ചയിൽ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. തകർന്ന റോഡിലൂടെ ആംബുലൻസ് ഏതാണ് കഴിയാത്തതിനാൽ സ്‌ട്രെച്ചറിൽ ചുമന്നാണ് ജീപ്പിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും പന്ത്രനാട് മണിക്കൂർ കഴിഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :