സമരരീതി മാറ്റില്ല; ക്ലിഫ് ഹൗസ് ഉപരോധം തുടരും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ക്ലിഫ് ഹൗസ് ഉപരോധം തുടരാന്‍ ഇടതുമുന്നണി തീരുമാനം. സമരരീതി മാറ്റേണ്ടതില്ലെന്നും മുന്നണി യോഗത്തില്‍ തീരുമാനമായി. സമരം നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

എന്നാല്‍ സിപിഎം നിലപാടിനോട് സിപിഐയും ആര്‍എസ്പിയും വിയോജിപ്പ് പ്രകടിപ്പിച്ചു.

ക്ലിഫ് ഹൗസ് ഉപരോധത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തില്‍ തിരുവനന്തപുരം ജില്ലയിലെ വീട്ടമ്മമാരെ പങ്കെടുപ്പിച്ച സമരം ഇന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :