‘ബണ്ടി ചോറിനെ ആര്‍ക്കും വേണ്ട!’

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ബണ്ടി ചോര്‍ ഉള്‍പ്പെടെയുള്ള ചെറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ മടിക്കുന്നതായി ബണ്ടി ചോര്‍ സിനിമയുടെ സംവിധായകന്‍ മാത്യു എബ്രഹാം ആരോപിച്ചു. തിയേറ്റര്‍ ഉടമകളുടെ ഇത്തരം സമീപനം കാരണം സര്‍ക്കാര്‍ തിയേറ്ററായ ശ്രീകുമാര്‍ തിയേറ്ററില്‍ വാടക നല്‍കിയാണു ബണ്ടി ചോര്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ താര നിരകളുള്ള സിനിമകള്‍ക്കായി ചെറിയ സിനിമകളെ തിയേറ്ററുകളില്‍ നിന്ന് പുറന്തള്ളുകയാണെങ്കിലും ബണ്ടിചോര്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും മാത്യു എബ്രഹാം പറഞ്ഞു.

യഥാര്‍ത്ഥ ബണ്ടി ചോര്‍ മോഷണം നടത്തിയ തിരുവനന്തപുരത്തെ മുട്ടടയിലെ വീട്ടില്‍ തന്നെയായിരുന്നു ഷൂട്ടിംഗ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മോഷണം നടന്ന വീട്ടുടമ വേണുഗോപാല്‍, കഥാകൃത്ത് ഷിബി ചാവക്കാട്, തിരക്കഥാകൃത്ത് ബാലഗോപന്‍, ബണ്ടി ചോറായി വേഷമിട്ട നിക്സണ്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :