ബണ്ടി ചോറിലെ മോഷ്ടാവിനെ നയിക്കുന്നത് മതിഭ്രമം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇല്ലാത്ത കാര്യങ്ങള്‍ കാണുക, ഭാവനാത്മകമായ പല ശബ്ദങ്ങളും കേള്‍ക്കുക, താന്‍ ഗന്ധര്‍വ്വനാണ് എന്ന് സ്വയം തോന്നുക- ബണ്ടി ചോര്‍ എന്ന മോഷ്ടാവിനെ ഈ രീതിയില്‍ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിനുള്ള മനോവൈകല്യമായിരിക്കാം എന്ന് ഡോക്ടര്‍മാര്‍. ബണ്ടി ചോറിനെ പരിശോധിച്ച ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലയ്ഡ് സയന്‍സസി(ഐഎച്ച്ബിഎഎസ്)ലെ ഡോക്ടര്‍മാരാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.

എന്ന മനോവൈകല്യമാണ് ഇയാള്‍ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇല്ലാത്തവ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മോഷണം ബണ്ടിയ്ക്ക് ഒരു ഭ്രമമായി മാറിയതും ഇതിനാലാവാം.

2012 മാര്‍ച്ച്, ഏപ്രില്‍, ജൂലൈ മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ ബണ്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഡല്‍ഹി പൊലീസിന്റെ പിടിയിലായ ബണ്ടിയെ പരിശോധനയ്ക്കായി ഇവിടെ എത്തിച്ചതായിരുന്നു. ബണ്ടിക്ക് മനോവൈകല്യമുണ്ടെന്ന് വിലയിരുത്തിയ ഡോക്ടമാര്‍ ഇയാള്‍ക്ക് ചികിത്സ ആവശ്യമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :