ആള്‍ക്കൂട്ടത്തിന് നടുവില്‍ ബണ്ടിചോര്‍ എത്തി

തൃശൂര്‍| WEBDUNIA|
PRO
PRO
തിരുവനന്തപുരത്ത്‌ വന്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ്‌ ബണ്ടി ചോറിനെ പൊലീസ്‌ തെളിവെടുപ്പിന്‌ തൃശൂരില്‍ കൊണ്ടുവന്നു. സ്ത്രീകള്‍ അടക്കമുള്ള ആള്‍കൂട്ടം ബണ്ടി ചോറിനെ കാണാന്‍ കാത്തിരുന്നു. തിരുവനന്തപുരത്തെ കവര്‍ച്ചയ്ക്കു മുന്‍പായി മാരുതി കാര്‍ മോഷ്ടിച്ച നെഹ്‌റു നഗറിലെ വീട്ടിലും തൃശൂര്‍ നഗരത്തില്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പു നടത്താനാണ്‌ പൊലീസ്‌ ബണ്ടി ചോറുമായി എത്തിയത്‌.

നെഹ്‌റു നഗറിലെ പൊന്തേക്കന്‍ വീട്ടില്‍ ജോസഫിന്റെ വീട്ടില്‍നിന്ന്‌ മോഷ്ടിച്ച മാരുതി കാറുമായി ഇയാള്‍ കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു. കാര്‍ മോഷ്ടിച്ചതിന്‌ ഒല്ലൂര്‍ പൊലീസ്‌ കേസെടുക്കുകയും ബണ്ടി ചോറിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. കനത്ത പൊലീസ്‌ അകമ്പടിയോടെയാണ് ഇയാളെ നെഹ്‌റുനഗറിലും, തുടര്‍ന്ന് ഇയാള്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പിന്‌ എത്തിച്ചത്‌.

കോയമ്പത്തൂരില്‍ എത്തിയ ഇയാള്‍ അവിടെയും മോഷണം നടത്തി. ഇതിന്റെ തെളിവെടുപ്പിനായി ഇയാളെ വെള്ളിയാഴ്ച വൈകിട്ട്‌ പൊലീസ്‌ തമിഴ്‌നാട്‌ പൊലീസിനു കൈമാറും. കോയമ്പത്തൂരില്‍ വഴിയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത്‌ കടന്നുകളഞ്ഞ ബണ്ടി ചോര്‍ പിന്നീട്‌ തിരുവനന്തപുരത്തെത്തി കവര്‍ച്ച നടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :