സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ട: ഹൈക്കോടതി

Sumeesh| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:01 IST)
സർക്കാർ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തേണ്ടെന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടായാൽ മാത്രമേ കേസെടുക്കാവു. വിജിലൻസ് ഒരു അന്വേഷണ ഏജൻസി മാത്രമാണ്.സർക്കാരിന് ശുപർശ നൽകാൻ വിജിലൻസിന് അധികാരമില്ല. കേസുകൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :