സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍
കൊല്ലം: |
WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ഉടനീളം നിരവധിപേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന തട്ടിപ്പു വീരന് കൊല്ലത്ത് പിടിയിലായി. കായംകുളം ഭരണിക്കാവ് സ്വദേശി രാജീവാണ് പിടിയിലായത്.
സമ്പന്നരായ ചെറുപ്പക്കാരേയും കോളേജ് വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് കായംകുളം ഭരണിക്കാവ് സ്വദേശി രാജീവ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് രീതി പലതരമായിരുന്നു. സീരിയലില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ചിലരെ വിളിച്ചു വരുത്തി ബ്യൂട്ടീ പാര്‍ലറിലെത്തിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി കടന്നു കളയുകയായിരുന്നു ഒരു രീതി.
സ്ത്രീകളെ എത്തിച്ചു കൊടുക്കാമെന്നു പറഞ്ഞ് യുവാക്കളെ വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയായിരുന്നു മറ്റൊരു രീതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 200ലധികം തട്ടിപ്പുകളാണ് രാജീവ് നടത്തിയിട്ടുള്ളത്. ഓരോ തട്ടിപ്പ് കഴിയുമ്പോഴും ഫോണും സിം കാര്‍ഡും ഉപേക്ഷിക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ രാജീവിന്റെ ഫോണ്‍ കോളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് തട്ടിപ്പുവീരന് വലയിലായതെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയും രാജീവ് തട്ടിപ്പിന് ഇരകളെ കണ്ടെത്തിയിരുന്നു. രാജീവില്‍ നിന്ന് 100 ലധികം സിംകാര്‍ഡുകള്‍ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.