ഫേസ്‌ബുക്ക് സുഹൃത്ത് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന് ആരോപണം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 31 മാര്‍ച്ച് 2013 (11:34 IST)
PRO
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതായി ആരോപണം. പതിനെട്ടുവയസുകാരനായ ഡല്‍ഹി യൂണുവേഴ്സിറ്റി വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ നേരില്‍ കാണാന്‍ ചെന്നപ്പോഴാണു സംഭവം. തന്നെ പീഡിപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :