വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി. പുതുക്കിയ വൈദ്യുതി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2014 മാര്‍ച്ച് 31 വരെ ഇത് തുടരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 32 ലക്ഷം ചെറുകിട-ഗാര്‍ഹിക ഉപഭോക്താക്കളാണ് ഈ പരിധിയില്‍ വരിക.

41 യൂണിറ്റ് മുതല്‍ 80 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 2.20 രൂപ നിരക്കില്‍ നല്‍കണം. 81 യൂണിറ്റ് മുതല്‍ 120 യൂണിറ്റ് വരെ മൂന്നു രൂപ നിരക്ക് നല്‍കണം. 121- 150 യൂണിറ്റ് വരെ യൂണിറ്റൊന്നിന് മൂന്നര രൂപയാണ്. 151 മുതല്‍ 200 യൂണിറ്റ് വരെ യൂണിറ്റിന് 5.50 രൂപ നിരക്കില്‍ ഈടാക്കും. 201- 300 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 6.60 പൈസ നിരക്കില്‍ ഈടാക്കുകയും ചെയ്യും. 300 യൂണിറ്റിനു മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും അഞ്ചു രൂപ വച്ച് ഈടാക്കും.

കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്ക് എന്ന രീതിയിലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വ്യവസായ മേഖലയ്ക്ക് നിരക്ക് വര്‍ധന ബാധകമാണ്. എന്നാല്‍ അനാഥാലയങ്ങള്‍, സാമൂഹ്യ സ്ഥാപനങ്ങള്‍, പഴങ്ങളും ധാന്യങ്ങളും സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും നിരക്ക് വര്‍ധവ് ബാധകമല്ല.

2012 ജൂലായിലാണ് ഇതിന് മുമ്പ് വൈദ്യുതി നിരക്ക് കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :