പരീക്ഷ കഴിഞ്ഞു; കേരളം വീണ്ടും ഇരുട്ടിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്‌എസ്‌എല്‍സി പരീക്ഷ പ്രമാണിച്ച് താല്‍ക്കാലികമായി പിന്‍വലിച്ച ലോഡ്ഷെഡിംഗ്‌ വീണ്ടും പുനസ്ഥാപിക്കുന്നു. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ്‌ ലോഡ്ഷെഡിംഗ്‌.

പ്രധാന പരീക്ഷകള്‍ കഴിഞ്ഞതു കൊണ്ടാണ്‌ ലോഡ്ഷെഡിംഗ്‌ പുനസ്ഥാപിക്കുന്നതെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി. പരീക്ഷാകാലയളവില്‍ വൈദ്യുതി ഉപഭോഗം കൂടിയത്‌ കെഎസ്‌ഇബിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

കായംകുളം എന്‍ടിപിസിയില്‍ നിന്നും ഇന്നുമുതല്‍ വൈദ്യുതി വാങ്ങില്ലന്നും അധികൃതര്‍ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ പുറത്തുനിന്നും വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ എന്‍ടിപിസിയെ ഒഴിവാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :