വൈദ്യുതി പോയ തക്കത്തിന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
കാസര്‍കോട്|
WEBDUNIA|
PTI
രാത്രിയില്‍ വൈദ്യുതി പോയ സമയത്ത് വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മഞ്ചേശ്വരം വൊര്‍ക്കാടി ജംഗ്ഷനിലെ കോളനിയില്‍ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് മാനഭംഗപ്പെടുത്തിയത്. വൈദ്യുതി പോയതിനാല്‍ വീട്ടുകാര്‍ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അക്രമികള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
ടെമ്പോയില്‍ എത്തിയ ഒരു യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വിവരം. പിന്നീട് വീടിനോട് ചേര്‍ന്നുള്ള റോഡരുകില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ആ സമയത്തൊന്നും വീട്ടുകാര്‍ അറിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ഏറെസമയം കഴിഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ല എന്ന് വീട്ടുകാര്‍ മനസിലാക്കുന്നതത്രെ. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തവേയാണ് റോഡരുകില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.