ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും കൂടും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റെയില്‍‌വെ യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നു. ആറ് മാസത്തിനകം വര്‍ധനയുണ്ടാകുമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ അറിയിച്ചു. പാലക്കാട് കോച്ച് ഫാക്ടറി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില അടിയ്ക്കടി കൂട്ടുന്നത് മൂലം റയില്‍‌വെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ യാത്രാ നിരക്ക് കൂട്ടാതെ മാര്‍ഗമില്ലെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തിന് ശേഷം, കഴിഞ്ഞ ജനുവരിയിലാണ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടിയത്. എല്ലാ വിഭാഗങ്ങളിലും വര്‍ധനയുണ്ടായി. തുടര്‍ന്ന് റയില്‍ ബജറ്റില്‍ തത്കാല്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളിലെ നിരക്കുകള്‍ വീണ്ടും കൂട്ടി. ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന വന്‍ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :