വിതരണം സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം വൈദ്യുതി ബോര്‍ഡ് തള്ളി

തിരുവനന്തപുരം| WEBDUNIA|
PRO
വൈദ്യുതി വിതരണ രംഗം സ്വകാര്യവത്കരിക്കണമെന്ന നിര്‍ദേശം സംസ്ഥാനം തള്ളി. സ്വകാര്യവത്കരിക്കേണ്ട സ്ഥിതിയില്ലെന്ന് വ്യക്തമാക്കി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന് കത്തയച്ചു.

വിതരണ രംഗം സ്വകാര്യവത്കരിക്കുകയോ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുകയോ ചെയ്യാന്‍ രണ്ടാഴ്ചക്കകം കര്‍മപദ്ധതി നടപ്പാക്കണമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ബോര്‍ഡിന് കത്തയച്ചിരുന്നു.

സ്വകാര്യമേഖല കടന്നുവന്ന ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളെക്കാള്‍ കുറവാണ് കേരളത്തിന്‍െറ പ്രസരണ വിതരണ നഷ്ടം. കേന്ദ്ര ഏജന്‍സികളുടെ പഠനത്തില്‍ ചൂണ്ടിക്കാണിച്ച മിക്ക വിഷയങ്ങളിലും കേരളം മെച്ചമാണ്. 100 ശതമാനം വൈദ്യുതിയും മീറ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പത്ത് വര്‍ഷത്തിന് മുമ്പ് ബോര്‍ഡ് കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :