ലാവ്ലിന് വിധി പറഞ്ഞ ജഡ്ജിക്ക് രൂക്ഷ വിമര്‍ശനം; കോര്‍പ്പറേറ്റുകളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ ജഡ്ജി ആരെന്ന് പി സി ജോര്‍ജ്
കൊല്ലം|
WEBDUNIA|
PRO
PRO
ലാവ്ലിന് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേറ്റുകളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ ജഡ്ജി ആരെന്ന് ജോര്‍ജ് ചോദിച്ചു. കേസിലെ പ്രതിപട്ടികയില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതില്‍ തെറ്റ് കാണുന്നില്ല. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ആര് രഘുവിനെതിരെയാണ് ജോര്‍ജിന്റെ വിമര്‍ശനം.
ഉദ്യോഗസ്ഥരെ എങ്ങനെയാണ് ഒഴിവാക്കാനാകുക. കോടതിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ട് തിരുവന്തപുരം സിബിഐ കോടതി ചൊവ്വാഴ്ച്ച ഉത്തരവിട്ടിരുന്നു. പിണറായിയുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നടപടി. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കേസിലെ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.