ദിലീപിന് പുട്ടുകച്ചവടമാണ് നല്ലത്, നായകനാകാനൊന്നും പറ്റില്ല: പി ജയരാജന്‍

WEBDUNIA|
PRO
‘ജനപ്രിയനായകന്‍’ എന്ന വിളിപ്പേര് ദിലീപ് തനിയെ ഇട്ടതല്ല. അത് ജനപ്രിയമായ ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും ചെയ്യുകവഴി ദിലീപില്‍ വന്നുചേര്‍ന്നതാണ്. മലയാള സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള ഏകനടനാണ് ദിലീപ്. ശരാശരിയിലും താഴെ നിലവാരം പുലര്‍ത്തുന്ന ‘നാടോടിമന്നന്‍’ എന്ന പുതിയ സിനിമ പോലും ദിലീപിന്‍റെ മികവില്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ദിലീപിലെ നായകനടനോട് വലിയ ബഹുമാനമില്ല.

“ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍ അവിടെയുണ്ട്. അയാള്‍ക്ക് അതുതന്നെയാണ് നല്ലത്. നായകനടനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് എന്‍റെ അഭിപ്രായം.” - പി ജയരാജന്‍ വ്യക്തമാക്കുന്നു.

മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി ജയരാജന്‍ ദിലീപിനെ വിമര്‍ശിക്കുന്നത്.

അടുത്ത പേജില്‍ - മോഹന്‍ലാലിനെ ഏറ്റവുമിഷ്ടം, എന്നാല്‍ മഹാനടന്‍ അദ്ദേഹമല്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :