പി സി ജോര്‍ജ് വിഷയത്തില്‍ ജോസഫ് വിഭാഗം ഇടയുന്നു; കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
കേരള കോണ്‍ഗ്രസ് എമ്മില്‍ പി സി ജോര്‍ജ് വിഷയത്തില്‍ ജോസഫ് വിഭാഗം ഇടയുന്നു. സ്റ്റിറയിങ്ങ് കമ്മറ്റിയില്‍ പി ജെ ജോസഫ് വിഭാഗം ബഹിഷ്കരിച്ചു. പി സി ജോര്‍ജുള്ള കമ്മറ്റിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം. ഇതിനെത്തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മറ്റി മാറ്റിവച്ചു.
ഇക്കാര്യം കെ എം മാണിയെ അറിയിച്ചതായും ജോസഫ് വിഭാഗം അറിയിക്കുന്നു.പി ജെ ജോസഫിന്റെ വീട്ടില്‍ ജോസഫ് വിഭാഗം യോഗം ചേരുന്നതായും റിപ്പോര്‍ട്ടുണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും കെ എം മാണി പിസി ജോര്‍ജിനെ നിയന്ത്രിച്ചില്ലെന്നും ജോസഫ് വിഭാഗം പറയുന്നു.
പിസി ജോര്‍ജിന്‍റെ വിവാദ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് കേരളകോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയോഗം ചേരാനിരുന്നത്. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കെ എം മാണിയും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് മാത്രം മതിയെന്ന ജോര്‍ജിന്റെ പ്രഖ്യാപനം ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.