പി സി ജോര്‍ജിനെ തള്ളി കെ എം മാണി; ‘ഒരു സീറ്റ് മതിയെന്ന പി സി ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തില്‍ പ്രസക്തിയില്ല‘
കോട്ടയം|
WEBDUNIA|
PRO
പി സി ജോര്‍ജിന്റെ പ്രസ്താവനകളുടെ പേരില്‍ വെട്ടിലായ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ മന്ത്രി കെ എം മാണി അവസാനം വൈസ് ചെയര്‍മാന്‍ കൂടിയായ ജോര്‍ജിനെ തള്ളിപ്പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന ജോര്‍ജിന്റെ പരാമര്‍ശത്തോട് മാണി വിയോജിച്ചു. ജോര്‍ജിന്റെ ഈ വാദത്തിന് പ്രസക്തിയില്ലെന്നും സീറ്റിന്റെ കാര്യം തക്കസമയത്ത് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെക്കുറിച്ച് ഉന്നതാധികാര സമിതി യോഗം ചേരും.
ജോര്‍ജ് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നും വ്യക്തികളോട് ബഹുമാനത്തോട് പെരുമാറണമെന്നും മാണി ആവശ്യപ്പെട്ടു. പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉന്നതാധികാര സമിതി യോഗം ചേരുമെന്നും മാണി പറഞ്ഞു.
ജോര്‍ജിനെതിരെ മാണി ഗ്രൂപ്പിലെ എംഎല്‍എമാരും കത്തുനല്‍കിയതായും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഒരു വിഭാഗം എഎല്‍എമാര്‍ കത്തുനല്‍കിയെന്നാണ് അഭ്യൂഹം. ഇത് റോഷി അഗസ്റ്റിന്‍ എംഎല്‍എ നിഷേധിച്ചു.