സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും പരിഹസിച്ച് ജോര്‍ജ് ; മാണി മൂളിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കും

കോട്ടയം| WEBDUNIA|
PRO
കോണ്‍ഗ്രസിനെത്തിരെ പ്രസ്താവനാകള്‍ നടത്തി വിവാദത്തിലായ പി സി ജോര്‍ജ് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരിഹസിച്ച് വീണ്ടും രംഗത്തെത്തി. കേരള കോണ്‍ഗ്രസിലെ നിരവധി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് ഫ്രാന്‍സീസ് ജോര്‍ജ്.

കോണ്‍ഗ്രസുമായി ചേര്‍ന്നു പോകണമെന്ന ഫ്രാന്‍സീസിന്റെ ആഗ്രഹത്തോട് സഹകരിക്കുന്നു. യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു കിട്ടണമെന്നാണ് തന്റെ ആഗ്രഹം. കൊലക്കേസില്‍ 69 ദിവസം ജയിലില്‍ കിടന്നയാളാണ് ആന്റണി രാജുവെന്നും ജോര്‍ജ് ആരോപിച്ചു.

വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന തുടരും. തന്റെ പ്രസ്താവനകള്‍ ആരും വിലക്കിയിട്ടില്ല. പാര്‍ട്ടിക്ക് ഒരു ലോക്‌സഭാ സീറ്റിനെ അര്‍ഹതയുള്ളൂ. അതില്‍ കൂടുതല്‍ ചോദിക്കുന്നത് ധാര്‍മ്മികമല്ല. കെ എം മാണി മൂളിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു. താ‍ന്‍ ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ പിടിക്കുമെന്ന് കരുതിയാണ് കോണ്‍ഗ്രസുകാര്‍ തനിക്കെതിരെ തിരിയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ജോര്‍ജിന്റേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നിലധികം സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും ജോയ് ഏബ്രഹാം എം പി പറഞ്ഞു. ഉചിതമായ സമയത്ത് പാര്‍ട്ടി അര്‍ഹതപ്പെട്ട സീറ്റുകള്‍ ആവശ്യപ്പെടും. പാര്‍ട്ടിയുടെ അടിയന്തര യോഗം ഇന്ന് കോട്ടയത്ത് ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :