റൌഫ് കീഴടങ്ങി

മലപ്പുറം| WEBDUNIA|
PRO
PRO
ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വിവാദ വ്യവസായി കെ എ റൗഫ്‌ കീഴടങ്ങി. രാവിലെ 11 മണിയോടെയാണു മലപ്പുറം പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്‌. മലപ്പുറം സി ഐ ഓഫീസിലെത്തിയാണ് റൗഫ് കീഴടങ്ങിയത്. ഈ കേസില്‍ റൗഫിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണു റൗഫ്‌.

സംഭവത്തില്‍ റൗഫ്‌ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു കീഴടങ്ങിയത്‌. മലപ്പുറം ഡിവൈ എസ് പി എസ് അഭിലാഷിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍ റൗഫ്‌ കുറ്റം നിഷേധിച്ചിരിക്കുകയാണ്‌. സ്വകാര്യവാഹനത്തിലാണ്‌ റൗഫ്‌ സ്റ്റേഷനില്‍ എത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :