റൌഫിനെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

കൊച്ചി: | WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (17:25 IST)
PRO
PRO
കെ എ റൌഫിനെതിരേ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി, റൌഫ് കര്‍ണാടകയില്‍ പത്തു കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മലപ്പുറം ഡിവൈ എസ്പിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇയാള്‍ കര്‍ണാടകയില്‍ കാപ്പിത്തോട്ടം തട്ടിയെടുക്കാ‍ന്‍ ശ്രമിച്ചു. ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നതായും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടാതെ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതായും ഐസ്ക്രീം കേസിലെ വാദികളായ പെണ്‍കുട്ടികള്‍ക്ക് മാസംതോറും റൌഫ് നിശ്ചിത തുക നല്‍കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :