മത തീവ്രവാദികള്‍ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതായി പരാതി
കൊച്ചി|
WEBDUNIA|
PRO
PRO
മകളെ മത തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റുകയും തടവില്‍ വയ്ക്കുകയും ചെയ്തതായി മുന്‍ സൈനികന്‍റെ ഹേബിയസ് കോര്‍പ്സ് ഹര്‍ജ്ജി ഹൈക്കോടതിയില്‍. പരാതി അനുസരിച്ച് കുട്ടിയെ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
കാസര്‍കോട് സ്വദേശിയായ മുന്‍ സൈനികന്‍ തന്‍റെ മകളെ ലത്തീഫ് എന്നയാള്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതായി കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടയില്‍ പര്‍ദ്ദ ധരിച്ച ഒരു യുവതിയെ കാസര്‍കോട് മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കിയതായും പരാതിയില്‍ പറയുന്നു. ജഡ്ജിമാരായ ആന്‍റണി ഡൊമിനിക്, പിഡി രാജന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പൊലീസിന് ഉത്തരവ് നല്‍കിയിരിക്കുന്നത്