ട്വിറ്ററിലൂടെ ടീമിനെതിരെ പരാതികള്‍; അക്കൌണ്ട് ഹാക്ക് ചെയ്തെന്ന് തിവാരി

മുംബൈ| WEBDUNIA| Last Modified വ്യാഴം, 9 മെയ് 2013 (10:50 IST)
PRO
ട്വന്റി 20 ആറാം സീസണിലെ മോശം പ്രകടനത്തിന്‌ പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ടീമിലെ ബംഗാള്‍ താരങ്ങളെ അപമാനിക്കുന്നുവെന്ന പരാതിയുമായി മനോജ്‌ തിവാരി രംഗത്തെത്തി. എന്നാല്‍ പരാതി വിവാദമായപ്പോള്‍ തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതാണെന്നാണ് തിവാരി പറഞ്ഞത്.

മുംബൈയ്ക്കെതിരേ നടന്ന മത്സരത്തില്‍ നിന്നും ഒഴിവാക്കിയതിന്‌ പിന്നാലെയാണ്‌ ട്വിറ്ററില്‍ ആരോപണവുമായി തിവാരി രംഗത്തെത്തിയത്‌‌. റിസര്‍വ്‌ താരങ്ങളായി പോലും ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നും തങ്ങളോട്‌ ഹോട്ടലില്‍ തങ്ങാനാണ്‌ ക്യാപ്റ്റനും കോച്ചും നിര്‍ദ്ദേശിച്ചതെന്നും തിവാരി പറയുന്നു.

എന്നാല്‍ ട്വീറ്റ്‌ വിവാദമായതോടെ താന്‍ ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്ന്‌ വെളിപ്പെടുത്തലുമായി തിവാരി രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തെന്നും മനോജ്‌ തിവാരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :