വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി; കലാഭവന്‍ മണിക്കെതിരേ കേസ്

ചാലക്കുടി: | WEBDUNIA|
PRO
PRO
വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതിയിന്മേല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടന്‍ കലാഭവന്‍ മണിക്കെതിരേ കേസ്. കലാഭവന്‍ മണി മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചുവെന്നാ‍ണ് പരാതി. ആതിരപ്പള്ളി വനമേഖലയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ചൊവ്വാഴ്ച രാത്രി മണിയും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുജി രമേശന്‍ , രവീന്ദ്രന്‍ , പ്രിന്‍സ് ജോസഫ് എന്നീ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വാഹന പരിശോധന നടത്തുന്നതിനിടെ കാര്‍ നിര്‍ത്താതെ പോയ നടന്‍ മണിയും സംഘവും മടങ്ങിയെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നുവത്രേ. ബുധനാഴ്ച ഉച്ചയോടെ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നടന്‍ കലാഭവന്‍ മണിയും സുഹൃത്തുക്കളും ചാലക്കുടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :