മതില്‍ചാടി സ്കൂളില്‍ എത്തിയ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു

കഴക്കൂട്ടം| WEBDUNIA|
PRO
PRO
പണിമുടക്ക് ദിനം മതില്‍ചാടി സ്കൂളില്‍ എത്തിയ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു. സ്കൂളിലെത്തി ഹാജര്‍ റജിസ്റ്ററില്‍ ഒപ്പുവച്ച് മുങ്ങാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ പിടികൂടിയത്. അധ്യാപക ട്രെയ്നിംഗ് സെന്ററിലും രണ്ടു സ്കൂളിലുമുള്‍പ്പെടെ ഒപ്പിട്ടുമുങ്ങിയ അധ്യാപകരെയും നാട്ടുകാര്‍ തടഞ്ഞു.

ആലുംമൂട് അധ്യാപക ട്രെയ്നിംഗ് സെന്ററിലെ ആറ് അധ്യാപകര്‍ കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഒപ്പിട്ട് മുങ്ങാനെത്തിയത്. ഒപ്പിട്ടശേഷം വീട്ടുകാരുമായി കാറില്‍ മുങ്ങവെ നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ സമ്മര്‍ദത്താല്‍ ഓഫീസില്‍ കയറേണ്ടിവന്ന ഇവരെ വൈകിട്ട് അഞ്ചുവരെ ഓഫീസില്‍ ഇരുത്തി.

ശ്രീകാര്യത്ത് സ്കൂള്‍മതില്‍ ചാടിയ ഹെഡ്മാസ്റ്ററും പ്യൂണും രജിസ്റ്റര്‍ബുക്ക് പുറത്തുകൊണ്ടുവന്ന് അഞ്ച് അധ്യാപകര്‍ ഒപ്പിട്ടു. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ജസ്റ്റിന്‍ ഗോമസടക്കം മുങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് നാട്ടുകാരെത്തി ഇവരെ തടഞ്ഞത്. വിവരങ്ങള്‍ കാണിച്ച് വിദ്യാഭ്യാസവകുപ്പിന് നാട്ടുകാര്‍ പരാതിയും നല്‍കി.

കുടവൂര്‍ ഗവ എച്ച്എസ്എസില്‍ വന്ന് ഒപ്പിട്ടു മുങ്ങിയ ഏതാനും അധ്യാപകരെയും നാട്ടുകാര്‍ തടഞ്ഞ് ഓഫീസിലിരുത്തി. പൊലീസെത്തി ഇവരെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :